വർക്കല:വർക്കല നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും മെഡിക്കൽ ഓഫീസർമാരുടെയും യോഗം അഡ്വ. വി.ജോയി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നഗരസഭ കോൺഫറൻസ് ഹാളിൽ കൂടി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾകൂടുതൽ കാര്യക്ഷമമാക്കുവാൻ തീരുമാനിച്ചു.വരുന്ന രണ്ട് ദിവസങ്ങളിലായി മുനിസിപ്പൽ ഗ്രാമപഞ്ചായത്ത് തല അവലോകനയോഗങ്ങൾ ചേരുവാനും തീരുമാനിച്ചു.ഓരോ ഗ്രാമപഞ്ചായത്തും 20 പേർക്ക് താമസിക്കാവുന്ന ക്വാറന്റൈൻ സെന്ററുകൾ തുറക്കണം.ആട്ടോറിക്ഷ, ടാക്സി ഉപയോഗിക്കുന്നവർ വാഹനത്തിന്റെ നമ്പർ കൃത്യമായി സൂക്ഷിക്കണം.മാർക്കറ്റുകളിൽ സാമൂഹ്യഅകലം കൃത്യമായി പാലിക്കണം.തുടങ്ങിയവയാണ് തീരുമാനങ്ങൾ. നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, തഹശീൽദാർ വിനോദ് രാജ്, കിളിമാനൂർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജാഷൈജുദേവ്, എം.കെ.യൂസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.എച്ച്.സലിം (ചെമ്മരുതി), സുനിതാ എസ് ബാബു (ഇടവ), സുമംഗല (ഇലകമൺ), അഡ്വ. അസിംഹുസൈൻ (വെട്ടൂർ), അടുക്കൂർ ഉണ്ണി (പളളിക്കൽ), കെ.തമ്പി (നാവായിക്കുളം) തുടങ്ങിയവരും മെഡിക്കൽ ഓഫീസർമാർ,പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു.