പാലോട്: റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നന്ദിയോട് ജംഗ്ഷനിലെ കടകൾക്ക് മുന്നിൽ നിർമ്മിച്ച ഓടയിൽ വീണ് ആനകുളം സ്വദേശി അനിൽകുമാറിന് (41) ഗുരുതര പരിക്ക്. ഇയാളെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാങ്ക് ഒഫ് ബറോഡയുടെ എ.ടി.എം കൗണ്ടറിൽ നിന്നു പുറത്തിറങ്ങുന്നതിനിടെ കാൽ വഴുതി ഓടയിൽ വീഴുകയായിരുന്നു. ഓടകൾ മൂടാതെ ഇട്ടതിനാൽ നിരവധി പേരാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി നന്ദിയോട് പഞ്ചായത്ത് സമിതി പ്രസിഡന്റ് ബിനു ജനമിത്ര പറഞ്ഞു.