sd

വർക്കല: പ്രവാസികളുടെ മടങ്ങിവരവിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തടസം സൃഷ്ടിക്കുന്ന നയങ്ങൾക്കെതിരെ വർക്കല, നാവായികുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെയും പ്രവാസി കെയർ വർക്കല യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വർക്കല കഹാർ വർക്കല മൈതാനത്ത് നടത്തിയ ഏകദിന ഉപവാസം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. വർക്കല ബ്ലോക്ക് കോൺഗ്രസ് പ്രസിന്റ് കെ. രഘുനാഥൻ അദ്യക്ഷത വഹിച്ചു. മുൻ നിയമസഭ ഡപ്യൂട്ടി സ്പീക്കർ ശക്തൻ നാടാർ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ അഡ്വ. ബി. ഷാലി, അഡ്വ. അസിംഹുസൈൻ, അഡ്വ. എം.എം. താഹ, ആർ. സുഭാഷ്, ജയശ്രീ, ജോയ്, വിനോജ് വിശാൽ, ഇടവ റഹ്മാൻ, ജിഹാദ്, സംഗീത മോഹൻ തുടങ്ങിയവർ സംസാരിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.