sslc-result

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലം 30നും രണ്ടാം വർഷ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കഡറി പരീക്ഷകളുടെ ഫലം ജൂലായ് 10നും പ്രസിദ്ധീകരിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊവിഡ് വ്യാപനത്തെത്തുടർന്ന് നിറുത്തി വച്ച പരീക്ഷകൾ മേയ് 26 മുതൽ 30 വരെ പുന:ക്രമീകരിച്ച് നടത്തിയിരുന്നു. ടി.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി(എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി(എച്ച്.ഐ),എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും ജൂൺ 30ന് പ്രഖ്യാപിക്കും.