df

വർക്കല: എക്സൈസ്, ഫോറസ്റ്റ് സംയുക്ത റെയ്ഡിൽ അന്താരാഷ്ട്ര വിപണിയിൽ 15 ലക്ഷം രൂപ വിലയുള്ള ആനക്കൊമ്പ് ശില്പങ്ങൾ യുവാവിൽ നിന്ന് പിടികൂടി. വർക്കല മേൽവെട്ടൂർ ഭക്തി വിലാസത്തിൽ ജിഷു ലാലിൽ (35) നിന്നാണ് പിടികൂടിയത്. ഇന്നലെ സന്ധ്യയ്ക്കാണ് സംഭവം. മേൽവെട്ടൂരിൽ രഹസ്യമായി ആനക്കൊമ്പിൽ തീർത്ത ശില്പങ്ങളുടെ വ്യാപാരം നടക്കുന്നതായി വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.മഹേഷിന് വിവരം കിട്ടിയിരുന്നു. ചുളളിമാനൂർ ഫോറസ്റ്റ് ഫ്ളയിംഗ് സ്ക്വഡിനെ വിവരമറിയിക്കുകയും റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി.ബ്രിജേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.സുനിൽ, വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.മഹേഷ്, പ്രിവന്റീവ് ഓഫീസർ ദേവലാൽ എന്നിവരടങ്ങിയ സംഘം മേൽവെട്ടൂർ ജംഗ്ഷനു സമീപം പുതിയ രജിസ്റ്റേഡ് സിഫ്റ്റ് കാറിൽ വില്പനയ്ക്കായി കൊണ്ടുവന്ന ഒന്നരകിലോ തൂക്കമുളള രണ്ട് ആനക്കൊമ്പ് ശില്പങ്ങൾ ജിഷു ലാലിന്റെ കാറിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു .എക്സൈസ്, ഫോറസ്റ്റ് സംഘത്തെ കണ്ട ജിഷുലാൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചങ്കിലും ഓടിച്ചിട്ടു പിടിച്ചു. ഇയാൾ ഇതിനു മുമ്പും ആനക്കൊമ്പ് വ്യാപാരം നടത്തിയതായി ഫോറസ്റ്റ് -എക്സൈസ് സംഘത്തോട് സമ്മതിച്ചു. ഇത് വാങ്ങാൻ വന്നവരെ കുറിച്ച് ഫോറസ്റ്റ് അന്വേഷണം ആരംഭിച്ചു. ജിഷുലാൽ വർക്കലയിലെ സ്വകാര്യ വാഹന വില്പന ഷോറൂമിൽ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. . തുടരന്വേഷണം നടത്തുന്നതിനായി ഫോറസ്റ്റിന് എക്സൈസ് കൈമാറി. ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് ജിഷുലാൽ പിടിയിലാകുന്നത്. സി.ഇ.ഒ മാരായ പ്രിൻസ്, മുഹമ്മദ് ഷെരീഫ്, ശ്രീജിത്ത് മിറാണ്ട എന്നിവരും ഫോറസ്റ്റ് ഉദ്യോഗസ്ഥരായ റേഞ്ച് ഓഫീസർ വി.ബ്രിജേഷ്, വി.സുനിൽ, എം.എസ്. ദീപക് മോഹൻ, രാജേഷ് കുമാർ, 'ജിതീഷ് കുമാർ, ഡ്രൈവർ ജോഷി എന്നിവരും സംഘത്തിലുണ്ടായിരുന്നു