പാറശാല: ഓൺലൈൻ ക്ലാസുകൾ വീട്ടിലിരുന്ന് കാണാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ടിവി വാങ്ങി നൽകി ജീവനക്കാരും അദ്ധ്യാപകരും. എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ നടന്ന ടിവി.ചലഞ്ച് കെ.ആൻസലൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ,ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.കെ.ബെൻഡാർവിൻ, എഫ്.എസ്.ഇ.ടി.ഒ മണ്ഡലം കൺവീനർ വിദ്യാവിനോദ്,ബി.അനിൽകുമാർ,ആർ.എസ്.ബൈജുകുമാർ,കെ.ടി.സെൽവരാജ്,ഷിജു,ആർ.ഷൈജു,എം.റെജിൻ എന്നിവർ പങ്കെടുത്തു. ആദ്യഘട്ടമായി കാരോട് ഗ്രാമ പഞ്ചായത്തിലെ പുതുപുരയ്ക്കൽ,പ്ലമൂട്ടുക്കട തുടങ്ങിയ വാർഡുകളിലെ വിദ്യാർത്ഥികൾക്കാണ് ടി.വി നൽകിയത്.