pipe

കിളിമാനൂർ: പൊതു ടാപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പഴയകുന്നുമ്മൽ പഞ്ചായത്തിലെ തൊളിക്കുഴി വാർഡിൽ മിഷ്യൻ കുന്നിലെ റോഡരികിലെ ടാപ്പ് പൊട്ടി കുടിവെള്ളം പാഴായി തുടങ്ങിയിട്ട് ആഴ്ചകളാകുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് പൈപ്പ് പൊട്ടി ഒഴുകുന്നത് പഞ്ചായത്തധികൃതരെ അറിയിച്ചിട്ട് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.