കിളിമാനൂർ:ലോക്ക് ഡൗണിനെത്തുടർന്ന് പണിയില്ലാതായ വിഷമത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരൻ ആത്മഹത്യ ചെയ്തു.കിളിമാനൂർ കാട്ടുംപുറം മൂർത്തിക്കാവ് ചരുവിള വീട്ടിൽ ബഷീർ -കൽക്കിസാബീവി ദമ്പതിമാരുടെ മകൻ ജംഷാദ് (35) ആണ് തൂങ്ങിമരിച്ചത്. അവിവാഹിതനാണ്. പോങ്ങനാട് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിലെ ജീവനക്കാരനാണ്. തൊഴിൽ ഇല്ലാതെ വന്നതു മൂലമുള്ള സാമ്പത്തിക പ്രയാസത്തിൽ ഇയാൾ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു.