കിളിമാനൂർ:ഡി.വൈ.എഫ്.ഐ പഴയകുന്നുമ്മേൽ മേഖലാ കമ്മിറ്റിയുടെ ടിവി ചലഞ്ചിന് തുടക്കമായി.നിർദ്ധന കുട്ടികൾക്ക് ഓൺ ലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി രണ്ട് കുട്ടികൾക്ക് ടിവി കൈമാറി.സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ .കെ.ബൈജു ടി.വി വിതരണം ഉത്ഘാടനം ചെയ്തു.സി.പി.എം ഏരിയ കമ്മിറ്റി അംഗം ഇ. ഷാജഹാൻ ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് അജിത്ത് സെക്രട്ടറി ഫത്തഹുദീൻ,ഷെഫിൻ,ഗോകുൽ,ശ്യംജിത്ത് ഹൃത്വിക് തുടങ്ങിയവർ പങ്കെടുത്തു.