honour-

ചിറയിൻകീഴ്:കയർ അപ്പെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദന് കയർ തൊഴിലാളികളുടെ ആദരവ്.കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന കമ്മിറ്റി അംഗം പി.മണികണ്ഠൻ മൊമന്റൊ നൽകിയും പൊന്നാടയണിയിച്ചുമാണ് ആദരിച്ചത്.കയർ തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിച്ചതിനാണ് സ്നേഹോപഹാരം നൽകിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാബീഗം,ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന,സി.പി.എം ലോക്കൽ സെക്രട്ടറി ജി.വ്യാസൻ,കിഴുവിലം തൊഴിൽസേന പ്രസിഡന്റ് വി.എസ്.കണ്ണൻ എന്നിവർ പങ്കെടുത്തു.