ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജീഷാ വിജയനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളവതരിപ്പിക്കുന്നു.
കെട്ട്യോളാണ് എന്റെ മാലാഖ ഫെയിം വീണാ നന്ദകുമാർ, സുധി കോപ്പ, ജോണി ആന്റണി, ഗോകുലൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. എറണാകുളത്ത് ഇരുപത് ദിവസം കൊണ്ട് പൂർത്തിയാകുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് രചന നിർവഹിക്കുന്നത് ഖാലിദ് റഹ്മാനാണ്.
ആഷിക്ക് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം കൊവിഡ് കാലത്തെ എല്ലാ സർക്കാർ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടും ആരോഗ്യസംബന്ധിയായ സാദ്ധ്യമായ എല്ലാ മുൻകരുതലുകളുമെടുത്തുകൊണ്ടുമാണ് ചിത്രീകരിക്കുന്നതെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
കാമറ : ജിംഫിഖാലിദ്,എഡിറ്റർ: നൗഫൽ അബ്ദുള്ള, പ്രോജക്ട് ഡിസൈനർ : ബാദുഷ, പ്രൊഡക്‌ഷൻ കൺട്രോളർ : സുധർമ്മൻ വള്ളിക്കുന്ന്.