drug-abused-ay-

മനോബലത്തിനൊപ്പം വിദഗ്ദ്ധരുടെ ചില നിർദ്ദേശങ്ങൾ അനുസരിക്കുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്താൽ ലഹരി ഉപയോഗത്തിൽ നിന്ന് രക്ഷപ്പെടാം.

1. അമിതമായി ആഹാരം കഴിക്കരുത്. സസ്യാഹാരത്തിന് മുൻഗണന നൽകണം.

2. മദ്യപിച്ചാൽ മാത്രമേ സൗഹൃദം സൂക്ഷിക്കാൻ കഴിയൂ എന്നത് ശരിയല്ല. രാവിലെ നടക്കാൻ പോയാലും ഒപ്പം ബാഡ്മിന്റൺ കളിച്ചാലും നല്ല സൗഹൃദങ്ങൾ നിലനിറുത്താം.

3. ആവശ്യത്തിലധികം നേരം ഇന്റർനെറ്റിൽ തിരയുന്ന ശീലം ഉപേക്ഷിക്കണം. സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന സമയം കുറച്ച് നടത്തം, സംഗീതം ആസ്വദിക്കൽ,​ ചെറിയ വ്യായാമം തുടങ്ങിയവ വളർത്തിയെടുക്കുക.

4. ചെലവ് ചെയ്യുന്നതിൽ വരവിന് അനുസരിച്ചുള്ള നിയന്ത്രണം പാലിക്കുക. സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെങ്കിൽ ലഹരിയിലേക്ക് എപ്പോഴും ഒരു ആകർഷണം വരും.

5. പുകവലി, മദ്യപാനം തുടങ്ങിയവയൊന്നും നിങ്ങളുടെ ആശയമോ കണ്ടുപിടിത്തമോ അല്ല. വലിയ ബിസിനസ് കമ്പനികളുടെ ചതിക്കുഴികളിൽ നിങ്ങൾ വീണുപോയതാണ്. ഇത് മനസിലാക്കി അതിൽ നിന്ന് അകലാനോ പരിധി വിടാതെ പോകാതിരിക്കാനോ ശ്രദ്ധിക്കുക.