ആറ്റിങ്ങൽ: ആറ്റിങ്ങൽ ദേശീയപാത വികസനത്തോടനുബന്ധിച്ചുള്ള ഓട നിർമ്മാണം വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ നടപ്പാക്കുമെന്ന് അഡ്വ. ബി. സത്യൻ എം.എൽ.എ പറഞ്ഞു. പ്രവർത്തനങ്ങൾ നേരിൽ കണ്ട് വിലയിരുത്തിയാണ് എം.എൽ.എ പ്രശ്ന പരിഹാരം നിർദ്ദേശിച്ചത്.ഓടയുടെ നിർമ്മാണത്തോടനുബന്ധിച്ച് സ്ഥാപനങ്ങൾക്കും കടകൾക്കും യാതൊരു ബുദ്ധിമുട്ടും വരാതെ ഉടൻ തന്നെ സ്ളാബ് ക്രമീകരിക്കാൻ നിർദ്ദേശം നൽകി.ഓട നിർമ്മാണം പൂർത്തിയായാലുടൻ നിലവിലുള്ള റോഡ് ഇളക്കി മാറ്റി ടാറും സിമന്റും ചേർത്ത് ബി.എം വർക്ക് ആരംഭിക്കും. രാത്രിയും പകലുമായി റോഡ് നിർമ്മാണ പ്രവർത്തനം പുരോഗമിക്കുകയാണ്, സമയബന്ധിതമായി തന്നെ റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.