ആറ്റിങ്ങൽ:സ്കൂൾ വളപ്പിൽ മരങ്ങളും ചെടികളും നിലനിർത്തി ഔഷധ സസ്യങ്ങൾ ഉൾപ്പെടെയുള്ള പച്ചത്തുരുത്തൊരുക്കി ചെമ്പൂർ ഗവ. എൽ.പി.എസ് മാതൃകയായി.ഹെഡ്മിസ്ട്രസ് ഗീതാകുമാരിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരും,പി.ടി.എ അംഗങ്ങളും ചേർന്നാണ് ജൈവ വൈവിദ്ധ്യ ഉദ്യാനത്തിന് രൂപം നൽകിയത്. ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകൻ സാബു കൊറ്റാമമാണ് ഉദ്യാനം രൂപകല്പന ചെയ്തത്. പി.ടി.എ പ്രസിഡന്റ് അജി തെക്കുംകര മറ്റ് അദ്ധ്യാപകർ എന്നിവർ സഹായത്തിനെത്തി.കഴിഞ്ഞ വർഷത്തെ ഹരിതവിദ്യാലയ അവാർഡ് ചെമ്പൂർ ഗവൺമെന്റ് എൽ.പി.എസിന് ലഭിച്ചിരുന്നു.