പൂവച്ചൽ:മുളമൂട് മോഹൻ ക്ലിനിക്ക് ഉടമയും പൂവച്ചലിന്റെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവും ഗുരുക്ഷേത്ര നിർമ്മാണ കമ്മിറ്റി രക്ഷാധികാരിയുമായിരുന്ന മുളമൂട് രേവതിയിൽ ഡോ.എസ്.രാജേന്ദ്രന്റെ നിര്യാണത്തിൽ പൂവച്ചൽ എം.ശ്രീധരപണിക്കർ മെമ്മോറിയൽ ശാഖ അനുശോചിച്ചു.പ്രസിഡന്റ് സി.ആർ ഉദയകുമാറിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി കെ.ശശീന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് കെ.എസ്.പുരുഷോത്തമൻ,യൂണിയൻ കമ്മറ്റി അംഗം എസ്.ഷിബു കൊറ്റംപള്ളി,കമ്മറ്റി അംഗങ്ങളായ കെ.പ്രവീൺ,കെ.രാജൻ,എസ്.വിക്രമൻ,എസ്. അനിൽകുമാർ,പി.എൽ.ഷിജു,എസ്.ഗോപകുമാർ,ബിജുമോൻ,ജി. രാജൻ,വി.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.