നെയ്യാറ്റിൻകര:കുളത്തൂർ പഞ്ചായത്തിലെ അഴിമതി അവസാനിപ്പിക്കുക,വോട്ടർ പട്ടികയിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ കുളത്തൂർ ലോക്കൽ കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ ധർണ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി അംഗം സബീഷ് സനൽ അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി ആറ്റുപുറം സജി സ്വാഗതം പറഞ്ഞു.സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ,പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി ഷിജു,സെക്രട്ടറിയേറ്റംഗം എൽ.ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ലോക്കൽ കമ്മറ്റിയംഗങ്ങളായ ജയരാജ്, ക്രിസ്റ്റഡിമ,സി.പ്രേംകുമാർ,എസ്.സുരേഷ്, ഹരിദാസ്,അഹരോൻ എന്നിവർ നേതൃത്വം നൽകി.