ktda

കാട്ടാക്കട:പ്രതിരോധ പ്രവർത്തകർക്ക് കൈത്താങ്ങുമായി കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടന.ക്രിസ്ത്യൻ കോളേജിലെ പ്രീഡിഗ്രിയുടെ അവസാന ബാച്ചിലെ വിദ്യാർത്ഥികൾ രൂപീകരിച്ച മില്ലെനിയം സ്റ്റാഴ്‌സ് എന്ന പൂർവ വിദ്യാർത്ഥി സംഘടന കൊവിഡ് കാലത്തു പ്രതിരോധ പ്രവർത്തനത്തിൽ സജീവമായുള്ള പൊലീസ്,ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് സഹായമെത്തിക്കുന്നത്. കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ,കാട്ടാക്കട ഗവ.ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഉൾപ്പടെയുള്ള ജീവനക്കാർ എന്നിവർക്കായി മാസ്ക്,സാനിട്ടൈസർ,ഫേസ് ഷീൽഡ് തുടങ്ങി പ്രതിരോധ സാമഗ്രികൾ എത്തിച്ചു.ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ.എൻ.എസ്. വിൻസെന്റ് ജോയ് ഷീൽഡ് കാട്ടാക്കട സബ് ഇൻസ്‌പെക്ടർ ഗംഗാ പ്രസാദ്,മെഡിക്കൽ ഓഫീസർ നെൽസൻ എന്നിവർക്ക് കൈമാറി.സഹാപാഠികൾക്ക് ചികിത്സാ സഹായം,സഹപാഠികളുടെ മകൾക്കുളള വിദ്യാഭ്യാസ ധനസഹായം തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങളാണ് ഇവർനടത്തി വരുന്നത്.പൊലീസ് ഉദ്യോഗസ്ഥരായ ശ്രീകുമാർ,മഹേഷ് കൂട്ടായ്മ അംഗങ്ങളായ

സുഭാഷ് നെയ്യാർ,ബിനു കമല,പുഷപ് ലാലി,പ്രിയ,ഉണ്ണി,അവിനാശ് തുടങ്ങിയവർ പങ്കെടുത്തു.