police

വെഞ്ഞാറമൂട് :കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ മേഖലയിലെ വിവിധ വിഭാഗങ്ങളുടെ ശ്രമങ്ങൾക്കൊപ്പം വെഞ്ഞാറമൂട് ജനമൈത്രി പൊലീസും.ഓൺലൈൻ പഠനം വിദൂര സ്വപ്നമായ ഈട്ടിമൂട് സ്വദേശികളായ മനോഹരൻ മഞ്ജുഷ ദമ്പതികളുടെ പ്ലസ്ടു,ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കാൻ വീട്ടിൽ ടിവി നൽകിയാണ് പൊലീസ് മാതൃകയായത്.വെഞ്ഞാറമൂട് പൊലീസ് ഇൻസ്പക്ടർ വി.കെ. വിജയരാഘവൻ ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഷജിൻ, സുനീർ എന്നിവരുടെ പ്രവർത്തന ഫലമായി ലഭ്യമാക്കിയ ടിവി വീട്ടിൽ എത്തിക്കുകയായിരുന്നു.വെഞ്ഞാറമൂട് ജനമൈത്രി പൊലീസുമായി സഹകരിക്കാൻ വസ്ത്ര വ്യാപാരിയായ ഹാഫീസ് ചിറയിലും, ഗവ. കോൺട്രാക്ടറായ ശ്രീകുമാറും തയ്യാറായപ്പോൾ പുതിയ ടിവി ലഭ്യമാക്കി വീട്ടിലെത്തിക്കാൻ പൊലീസിന് കഴിഞ്ഞു.അദ്ധ്യാപകനായ സജി പ്രഭാകറിന്റെയും സഹപാഠികളുടെയും സഹകരണത്തോടെ കേബിൾ കണക്ഷനും ഏർപ്പാടാക്കി. കൊവിഡ് കാലത്ത് വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള ഓൺലൈൻ പഠന സംവിധാനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും തുടർന്നും അർഹർക്ക് നൽകുന്നതിൽ സഹകരിക്കുമെന്ന് ജനമൈത്രി ബീറ്റ് ഓഫീസർ ഷജിൻ പറഞ്ഞു.