കല്ലമ്പലം: കോൺഗ്രസ് പ്രാദേശിക നേതാവ് കരവാരം മുൻ പഞ്ചായത്ത് പ്രസിഡന്റ് ചാത്തമ്പറ കല്ലുവെട്ടാംകുഴി വീട്ടിൽ എൻ.സുഗതൻ (62) നിര്യാതനായി. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതു രംഗത്തേയ്ക്ക് കടന്നുവന്ന ഇദ്ദേഹം യൂത്ത്കോൺഗ്രസ് ഭാരവാഹിയായും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരവാരം മണ്ഡലം പ്രസിഡന്റായും പോഷക സംഘടനാ ഭാരവാഹിയായും, ട്രേഡ് യൂണിയൻ പ്രവർത്തന രംഗത്തും, ജില്ലാ കോൺഗ്രസ് അംഗമായും പ്രവർത്തിച്ചു. സംസ്കാരം ഇന്നലെ രാവിലെ 10 ന് വീട്ടുവളപ്പിൽ നടന്നു. സംസ്ക്കാര ചടങ്ങിൽ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ലൈജു ആണ് ഭാര്യ. മക്കൾ: അച്യുത്, അനന്തു.
ചിത്രം: എൻ. സുഗതൻ