psc

തിരുവനന്തപുരം: ജൂൺ 30 ന് അവസാനിക്കുന്ന വിവിധ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നീട്ടണമെന്നും ഇക്കാര്യത്തിൽ സർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആർ.സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ ആവശ്യപ്പെട്ടു.

ഇരുനൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ജൂൺ 19 ന് അവസാനിച്ചു. 30 വരെ കാലാവധിയുള്ള പല റാങ്ക് ലിസ്റ്റുകളുടെയും കാലാവധിയുടെ നല്ല പങ്ക് നേരത്തേ പ്രളയം മൂലവും നഷ്ടമായിരുന്നു. ഏറ്റവും കൂടുതൽ നിയമനം നടക്കേണ്ട റാങ്ക് ലിസ്റ്റുകൾ ഉൾപ്പെടെ പല പട്ടികകളിൽ നിന്നും സാധ്യതകൾക്കനുസരിച്ച് നിയമനം നടന്നിട്ടില്ലെന്നും എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.