തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മാനേജ്‌മെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിന് കോഴ ആവശ്യപ്പെട്ട് ചിലർ ഉദ്യോഗാർത്ഥികളെ സമീപിച്ചുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതായും ഇത്തരക്കാരെ കരുതിയിരിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു പറഞ്ഞു. ഹൈക്കോടതിയുടെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ബോർഡിന്റെ കീഴിലുള്ള സ്‌കൂളുകളിലെ അദ്ധ്യാപക നിയമനം സംബന്ധിച്ച അഭിമുഖം നടക്കുന്നത്. സുതാര്യമായി നടക്കുന്ന അദ്ധ്യാപക നിയമന നടപടികൾക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും കോഴ ആവശ്യപ്പെട്ട് കൊണ്ട് സമീപിക്കുകയും ചെയ്യുന്നവർക്കെതിരെ ഉദ്യോഗാർത്ഥികളും രക്ഷിതാക്കളും ജാഗരൂകരായിരിക്കണമെന്നും വാസു വാർത്താക്കുറിപ്പിൽ അറിയിച്ചു.