പൂവച്ചൽ :കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് പൂവച്ചൽ പഞ്ചായത്ത് കമ്മിറ്റി പൂവച്ചൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ഉപവാസ സമരം കെ.എസ്.ശബരീനാഥൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.യൂത്ത് ലീഗ് പൂവച്ചൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പൂവച്ചൽ ഷമീർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് തോന്നയ്ക്കൽ ജമാൽ,അരുവിക്കര മണ്ഡലം പ്രസിഡന്റ് പൂവച്ചൽ ബഷീർ യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഫൈസ് പൂവച്ചൽ, എ.എ.അസീസ്,സത്യദാസ് പൊന്നെടുത്തകുഴി,എം.ആർ.ബൈജു,രാഘവലാൽ,എൽ.രാജേന്ദ്രൻ,എം.എം.കുഞ്ഞ്,ജലാലുദ്ദീൻ, ലിജു സാമുവേൽ തുടങ്ങിയവർ സംസാരിച്ചു.