vld-1

വെള്ളറട: പെട്രോൾ, ഡീസൽ വില വർദ്ധനവിലും,​ പ്രവാസികളുടെ വരവിലെ ഇരട്ടത്താപ്പിലും പ്രതിക്ഷേധിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി പാറശാല നിയോജക മണ്ഡലം കമ്മിറ്റി പനച്ചമൂട്ടിൽ സംഘടിപ്പിച്ച സത്യാഗ്രഹം കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. എ.റ്റി. ജോർജ് , കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, എസ്.എസ്. സുധീർ, കെ. ദസ്തഗീർ, വിയജ ചന്ദ്രൻ , കൊല്ലിയോട് സത്യനേശൻ, പാറശാല സുധാകരൻ, മഞ്ചവിളാകം ജയകുമാർ, കൊറ്റാമം വിനോദ്, കെ. മോഹൻ ദാസ്, മുഹമ്മദ് ഹുസൈൻ, കൂതാളി ഷാജി, കൊറ്റാമം ഗോപി, ആസാദ് കള്ളിക്കാട് തുടങ്ങിയവർ സംസാരിച്ചു.