വെള്ളറട: കെ.എസ്.ടി.എ കാട്ടാക്കട സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2500 വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനത്തിന് ആവശ്യമായ ടി.വികൾ നൽകി. മൈലച്ചൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽ, വാർഡ് അംഗം വീരേന്ദ്ര കുമാർ, പി. ടി.എ പ്രസിഡന്റ് രഞ്ജിത്ത്, എസ്.എം.സി ചെയർമാൻ ജെയിംസ്, സൗമ്യ, പ്രസാദ് രാജേന്ദ്രൻ, വിവേകാനന്ദൻ, എസ്. കെ. ബിന്ദു, ശ്രീകുമാർ, എസ്.കെ. സനൽ കുമാർ, റാണി ശ്രീധർ തുടങ്ങിയവർ സംസാരിച്ചു.