സൂപ്പർ താരം സുരേഷ് ഗോപി ഇന്ന് പിറന്നാൾ ആഘോഷിക്കുന്നു. ആരാധകർക്കുള്ള പിറന്നാൾ സമ്മാനമായി നിഥിൻ രൺജിപണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന കാവൽ എന്ന ചിത്രത്തിന്റെ ടീസർ രാവിലെ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യും.
ഇനി പതിനഞ്ചുദിവസത്തെ ചിത്രീകരണമാണ് കാവലിന് അവശേഷിക്കുന്നത്. ജൂലായിൽ ചിത്രീകരണം പുനരാരംഭിക്കാനാണ് നീക്കം.