വെള്ളറട: പാറശാല വിദ്യാഭ്യാസ ഉപജില്ലയിൽ ഓൺ ലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ദേശീയ വിദ്യാഭ്യാസ പരിഷത്ത് എൻ.ടി.യു പാറശാല സബ് ജില്ലാ കമ്മിറ്റി കാരക്കോണം പി.പി.എം ഹൈസ്കൂൾ, കൂതാളി ഈശ്വര വിലാസം സ്കൂൾ വെള്ളറട വി.പി. എം എച്ച്.എസ്.എസ്, എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ടിവി നൽകിയത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സമിതി അംഗം മഞ്ചവിളാകം കാർത്തികേയൻ. രമാദേവി തങ്കച്ചി, കെ. ജയകുമാർ, എസ്. മോഹൻ ചന്ദ്രൻ, പി. പ്രേംചന്ദ്രൻ, വിജേഷ് കുമാർ, അരുൺ, സതീന്ദ്രൻ, അപ്പുക്കുട്ടൻ, രാജേഷ്, വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.