haritham-keralam

തിരുവനന്തപുരം: കെ.പി.എം.എസ് സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായി നടപ്പാക്കിവരുന്ന ജൈവപച്ചക്കറി കൃഷിയായ ഹരിതം കാർഷിക പദ്ധതിയുടെ ഉദ്ഘാടനം വണ്ടിത്തടം ശിവക്ഷേത്രത്തിൽ കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ നിർവഹിച്ചു.ദേവസ്വം ബോർഡ് മെമ്പർ വിജയകുമാർ,വാർഡ് മെമ്പർ ജയൻ,ബി.സത്യൻ,കെ.പി.എം.എസ് അസിസ്റ്റന്റ് സെക്രട്ടറി ആലാംകോട് സുരേന്ദ്രൻ,യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്തു.