കടയ്ക്കാവൂർ: അഞ്ചുതെങ്ങ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സഹകാരികളുടെ വസതിയിലും കൃഷികളാരംഭിച്ചു. ഫലവൃക്ഷ തൈകൾക്ക് പുറമെ കപ്പ കൃഷിയും ചെയ്യും. ബോർഡ് മെമ്പർ ശ്രീബുദ്ധന്റെ പുരയിടത്തിൽ ഫലവൃക്ഷ തൈകളുടെയും കപ്പ കൃഷിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം എസ്. പ്രവീൺ ചന്ദ്ര, മുൻ ബാങ്ക് പ്രസിഡന്റ് ബി.എൻ. സൈജുരാജ്, ബോർഡ് മെമ്പർമാരായ ശരത്ചന്ദ്രൻ, ആർ. ജറാൾഡ്, ശ്രീബുദ്ധൻ, കുമാരി തങ്കം, ബാങ്ക് സെക്രട്ടറി എം.ജി. ഗീതാഭായി, കെ.ആർ. നീലകണ്ഠൻ, ഗീതാകുമാരി, ജീവനക്കാരായ റീറ്റ സൈജു, അമലോത്ഭവം പീറ്റർ, സജ്ന, പ്രിജി പ്രേംലാൽ തുടങ്ങിയവർ പങ്കെടുത്തു.