school

കിളിമാനൂർ:സമഗ്ര ശിക്ഷ കേരളം കിളിമാനൂർ ബി.ആർ.സി പരിധിയിലെ ക്ലസ്റ്റർ സ്കൂൾ കേന്ദ്രങ്ങൾക്ക് ടിവി വിതരണം ചെയ്തു.സി.എൻ.പി.എസ്, ഗവ.എൽ പി എസ്,മൂതല ഗവ എൽ.പി.എസ്,കിളിമാനൂർ ജി .എൽ .പി .എസ്,പുതു മംഗലം ജി.എൽ.പി.എസ്, കിളിമാനൂർ ടൗൺ യു.പി. എസ്, പേടികുളം ജി.എൽ.പി.എസ്, പുളിമാത്ത് ജി.എൽ.പി.എസ്, നഗരൂർ ജി.വി.എസ്.എൽ.പി.എസ്, പറക്കുളം ജി.എൽ.പി.എസ്.എസ്, വഞ്ചിയൂർ ജി.യു.പി.എസ് നാവായിക്കുളം ജി.എൽ.പി.എസ്, കിഴക്കനേല ജി.എൽ.പി സ്കൂളുകൾക്കാണ് ടിവി നൽകിയത്.എല്ലാ കുട്ടികൾക്കും കൈറ്റ് വിക്ടേഴ്സ് ചാനൽ നൽകുന്ന ക്ലാസുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.ബി .ആർ .സി ഹാളിൽ നടന്ന ചടങ്ങ് അഡ്വ. ബി .സത്യൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ ജി.റെനി അദ്ധ്യക്ഷത വഹിച്ചു.ബി.പി.സി വൈശാഖ് കെ.എസ്, ഡയറ്റ് സീനിയർ ലക്ചറർ ടി.ആർ. ഷീജാ കുമാരി,റിസോഴ്സ് അദ്ധ്യാപകൻ അനീഷ് എസ് .എൽ, പ്രഥമാദ്ധ്യാപകർ, സി.ആർ.സി കോ ഓർഡിനേറ്റർമാർ, എസ്.എം.സി ചെയർമാൻമാർ എന്നിവർ പങ്കെടുത്തു.