polling-station

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഇക്കൊല്ലം നടക്കുന്ന തിരഞ്ഞെടുപ്പിനായി പോളിംഗ് സ്റ്റേഷനുകളിൽ പുനഃക്രമീകരിക്കുന്ന നടപടികൾ ആരംഭിച്ചു.

പുതിയവ സ്ഥാപിക്കുകയോ നിലവിലേത് മാറ്റുകയോ ചെയ്യുന്നതിന് മുമ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ച് അഭിപ്രായം തേടണം.

പഞ്ചായത്തുകളിൽ പരമാവധി 1200 വോട്ടർമാരെയും മുനിസിപ്പാലിറ്റികളിൽ 1500 വോട്ടർമാരെയും ഉൾപ്പെടുത്തിയാണ് ഓരോ പോളിംഗ് കേന്ദ്രവും ക്രമീകരിക്കുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി .ഭാസ്‌കരൻ അറിയിച്ചു.

തദ്ദേശ സ്ഥാപന സെക്രട്ടറിമാർ പോളിംഗ് സ്റ്റേഷനുകൾ സന്ദർശിച്ച് കെട്ടിടത്തിന്റെ വിസ്തീർണ്ണം, സ്ഥല സൗകര്യം, വോട്ടർമാർക്ക് എത്തിച്ചേരാനുള്ള സൗകര്യം എന്നിവ പരിശോധിക്കും. കുടിവെള്ളം, വൈദ്യുതി, ഫർണിച്ചർ, ടോയ് ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തും. 29നകം തദ്ദേശ സ്ഥാപന സെക്രട്ടറിമാർ റിപ്പോർട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കണം.

നിലവിലെ പോളിംഗ് സ്റ്റേഷനുകൾ
ത്രിതല പഞ്ചായത്തുകൾ: 29,210

മുനിസിപ്പാലിറ്റി, കോർപ്പറേഷൻ: 5,213