പാലോട്: കിടങ്ങുകൾ സ്ഥാപിച്ച് ആന ശല്യത്തിന് അറുതിവരുത്തണമെന്ന് അടൂർ പ്രകാശ് എം.പി വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യം പരിഹരിക്കണമെന്നും വന്യമൃഗങ്ങളാൽ നശിപ്പിക്കപ്പെട്ട കാർഷിക വിളകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സോളാർ വേലികൾ നിർമ്മിക്കുന്നതിനോടൊപ്പം ആന കിടങ്ങുകളും സ്ഥാപിച്ച് കർഷകരെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കിസാൻ കോൺഗ്രസ് സംഘടിപ്പിച്ച ധർണ പാലോട് റേഞ്ച് ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്മാലയം മിനിലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് മാരായമുട്ടം എം.എസ്. അനിൽ മുഖ്യാതിഥിയായി. ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്. ബാജിലാൽ, ബി.എൽ. കൃഷ്ണപ്രസാദ്, ബി. പവിത്ര കുമാർ, ബി. സുശീലൻ, നാരായണൻ കുട്ടി, ബി.എസ്. രമേശൻ, ഇടവം ഷാനവാസ്, ചന്ദ്രശേഖരപിള്ള, രാജ് കുമാർ, ശ്രീകുമാരൻ നായർ. കലയപുരം അൻസാരി, സുനിത വിജയൻ, ആർ.പി. കുമാർ, ഷീനാ പ്രസാദ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.