പൂവാർ:കുളത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടു കാര്യസ്ഥതയ്ക്കെതിരെ സി.പി.ഐ കുളത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിക്ഷേധ ധർണ സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. എൽ.സി മെമ്പർ സബീഷ് സനൽ അദ്ധ്യക്ഷനായി.സെക്രട്ടറി ആറ്റുപുറം സജി, നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ,പാറശാല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.പി.ഷിജു,സെക്രട്ടേറിയറ്റ് അംഗം എൽ.ശശികുമാർ,പരുത്തിയൂർ വാർഡ് മെമ്പർ ക്രിസ്റ്റടിമ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എൽ.സി മെമ്പർമാരായ ജയരാജ്,സി.പ്രേംകുമാർ,എസ്.സുരേഷ്,ഹരിദാസ്,അഹരോൻ തുടങ്ങിയവർ പങ്കെടുത്തു.