പാലോട്: വനിതാ ലീഗ് വാമനപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരത്തെരുവ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് നസീമ ഇല്യാസ് ഉദ്ഘാടനം ചെയ്തുതു. നദീറ ടീച്ചർ, സജീനയഹിയ, മഞ്ജു രാജപ്പൻ, മൈലക്കുന്ന് രവി, അൻസാരി കൊച്ചുവിള, ഇല്യാസ് കുഞ്ഞ് , ലൈല പേത്തല കരിക്കകം, റസലമ്മ, ഷെമീന എന്നിവർ നേതൃത്വം നൽകി.