നെടുമങ്ങാട് :ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത അരുവിക്കര ഗവൺമെന്റ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ജി. ബാലഗോപാൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ടെലിവിഷൻ നൽകി. ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് ചാരുപാറ രവി സ്കൂൾ ഹെഡ്മിസ്ട്രസ് അച്ചാമ്മയ്ക്ക് ടെലിവിഷനുകൾ കൈമാറി. ഗീത ബാലഗോപാൽ,വട്ടിയൂർക്കാവ് രാജൻ,ഭദ്രം ജി.ശശി,ആലുംമൂട് വിജയൻ, സുനിൽകുമാർ,മൈലം സത്യാനന്ദൻ,വി.എ.ഹമീദ് എന്നിവർ പങ്കെടുത്തു.