നെടുമങ്ങാട് :നെടുമങ്ങാട് അമൃതകൈരളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഴകുറ്റി തൃപ്പാദം ആശ്രമത്തിലെ അന്തവസികൾക്ക് സൗജന്യമായി മാസ്ക് വിതരണം നടത്തി.അദ്ധ്യാപിക ഉഷയുടെ നേതൃത്വത്തിലാണ് മാസ്ക് തയ്യാറാക്കിയത്.സ്കൂൾ ജീവനക്കാരും ആശ്രമം അധികൃതരും പങ്കെടുത്തു.