വിതുര:മലയടി റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ മലയടി അംഗൻവാടിയിലും അസോസിയേഷൻ ഓഫീസിലും 2 ഓൺലൈൻ പഠന കേന്ദ്രം ആരംഭിച്ചു.അസോസിയേഷനു വേണ്ടി മലയടി ഊളൻ കുടിയിൽ പ്രിൻസ് രാജാണ് 2 ടിവി സംഭാവന ചെയ്തത്.മലയടി അംഗൻവാടിയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് പി.ആർ.രഞ്ജിത്തും സെക്രട്ടറി ഷൈജുവും ചേർന്ന് റ്റിവി കൾ ഏറ്റുവാങ്ങി.വനം വകുപ്പ് നൽകിയ വൃക്ഷത്തൈകൾ അസോസിയേഷൻ അംഗങ്ങൾക്ക് വിതരണം ചെയ്തു.ഫ്രാറ്റ് പ്രസിഡന്റ് ബാലചന്ദ്രൻ നായർ,സെക്രട്ടറി തെന്നൂർ ഷിഹാബ്, വാർഡ് മെമ്പർ ജയകുമാർ,മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ് .എസ് പ്രേംകുമാർ,അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.