വിതുര :ഒ.ബി.സി മോർച്ച മണ്ഡലം കമ്മിറ്റിയുടെയും ബി.ജെ.പി തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട് പഞ്ചായത്തിൽ കിഴക്കൻ ലഡാക്കിൽ ചൈനീസ് ആക്രമണത്തിൽ മരണപ്പെട്ട സൈനികർക്ക് അനുസ്മരണം രേഖപ്പെടുത്തുകയും ചൈനീസ് പ്രസിഡന്റ് ഷിജിങ് പിംഗിന്റെ കോലം കത്തിക്കുകയും ചെയ്തു.തൊളിക്കോട് ജംഗ്ഷനിൽ നടന്ന പ്രതിഷേധ പരിപാടി ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ.എ.ബാഹുലേയൻ ഉദ്ഘാടനം ചെയ്തു.ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് സജി എം.എസ്,ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സുനിൽ,മധ, ഒ.ബി.സി മോർച്ച മണ്ഡലം ഭാരവാഹികളായ ഷിബു എരുമക്കുഴി,സുരേഷ് പേഴുംമൂട്,കുമാരൻ തൊളിക്കോട്, ഹരീന്ദ്രൻ മുക്കാലി,സുരേഷ് പുത്തൂരം,സുരേഷ് എത്തി,അഭിലാഷ് ചെഞ്ചേരി,ശിശുപാലൻ തൊളിക്കോട് തുടങ്ങിയവർ പങ്കെടുത്തു.