കാട്ടാക്കട:അന്തർദേശീയ സഹകരണ ദിനത്തിന്റെ ഭാഗമായി ജൂലൈ 4ന് സംസ്ഥാന സഹകരണ യൂണിയൻ വെബ്നാർ സംഘടിപ്പിക്കും. കൊവിഡാനന്തര കേരളവും സഹകരണ പ്രസ്ഥാനവുമാണ് വിഷയം .സാമ്പത്തിക വിദഗ്ധനും മുതിർന്ന പത്രപ്രവർത്തകനുമായ ജോർജ് ജോസഫ് വിഷയാവതാരണം നടത്തും.സഹകാരികൾ , സാമ്പത്തിക,രംഗത്തുള്ളവർ,വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാം.ഒന്നര മണിക്കൂറിലധികം നീണ്ടു നിൽക്കുന്ന വെബ്നാറിന്റെ ഉദ്ഘാടനം സംസ്ഥാന സഹകരണ യൂണിയൻ കൺവീനർ കോലിയക്കോട്കൃഷ്ണൻ നായർ നിർവഹിക്കും.