നെടുമങ്ങാട് : വാമനപുരം നിയോജക മണ്ഡലത്തിലെ ഒൻപത് ഹോമിയോ ഡിസ്പെൻസറികളിൽ നോൺ കോണ്ടാക്ട് ഇൻഫ്രാറെഡ് തെർമോ മീറ്റർ വിതരണം ചെയ്തു.അഡ്വ.ഡി.കെ മുരളി എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും 49,142 രൂപ അനുവദിച്ചാണ് തെർമോ മീറ്ററുകളുടെ വിതരണം.ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ സി.എസ് പ്രദീപിന്റെ അദ്ധ്യക്ഷതയിൽ ഡികെ.മുരളി എം.എൽ.എ ഉദ്‌ഘാടനം നിർവഹിച്ചു.ജില്ലയിൽ 24 ലക്ഷം പേർക്ക് കൊവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്തതായി ഡി.എം.ഒ അറിയിച്ചു.മെഡിക്കൽ ഓഫീസ ബീന സ്വാഗതം പറഞ്ഞു.