photo

നെടുമങ്ങാട് :പെട്രോളിന്റെയും ഡീസലിന്റെയും വിലവർദ്ധനവിനെതിരെ സി.പി.എം നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ കീഴിലെ 21 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.ചന്തമുക്കിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ചെറ്റച്ചൽ സഹദേവനും നെടുമങ്ങാട് പോസ്റ്റ് ഓഫീസിനു മുന്നിൽ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവനും വാളിക്കോട് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി പ്രമോഷും കന്യാകുളങ്ങരയിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ.ഷിജൂഖാനും ഉദ്ഘാടനം ചെയ്തു. പി.ഹരികേശൻ, മന്നൂർക്കോണം രാജേന്ദ്രൻ, ലേഖാസുരേഷ്,എസ്.എസ് ബിജു, ആർ.മധു,ടി.പത്മകുമാർ,കെ.രാജേന്ദ്രൻ,എ.ഗിരീഷ് കുമാർ,കെ.റഹീം,എം.ശ്രീകേഷ്,കെ.വി. ശ്രീകാന്ത്,നാരായണൻ നായർ,വെള്ളാഞ്ചിറ വിജയൻ,എ.എം ഫറൂഖ്,തുളസി കുമാർ, എസ്.വി കിഷോർ എന്നിവർ മറ്റു കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്തു.