വിതുര: വിതുര ജനമൈത്രി പൊലീസ് സ്റ്റേഷന്റെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്ന ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് സംസ്ഥാന പൊലീസ് മേധാവി ലോഹ് നാഥ് ബെഹ്റ ഒാൺലൈൻ വഴി നി‌വഹിക്കും. വിതുര പൊലീസ് സ്റ്റേഷനിൽ നടക്കുന്ന യോഗത്തിൽ സി.എ.പി നോഡൽ ഒാഫീസർവിജയൻ, നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലർ,വിതുര സി.എെ എസ്. ശ്രീജിത്, എസ്.എെ.വി.എൽ.സുധീഷ് എന്നിവർ പങ്കെടുക്കും.ആദിവാസി വിദ്യാർത്ഥികൾക്കായുള്ള ഒാൺ ലൈൻ ക്ലാസിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.ഒാൺ ലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾ വിതുര പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ശുശു സൗഹൃദ പൊലീസ് സ്റ്റേഷനിൽ ക്ലാസിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.