കല്ലമ്പലം: യുവാവിനെ വീടിനു പിറകിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം കുടവൂർ അപ്പൂപ്പൻകാവിന് സമീപം കാവുവിള വീട്ടിൽ മനോജ്‌ (28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 6 മണിയോടെയാണ് ഇയാളെ തൂങ്ങിയ നിലയിൽ നാട്ടുകാർ കണ്ടത്. കാൽ മുട്ടുകൾ രണ്ടും തറയിൽ തട്ടിനിൽക്കുന്ന നിലയിലായിരുന്നതിനാൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. കല്ലമ്പലം പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി തിരുവനന്തപുരം മെഡിക്കൽകോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനും കൊവിഡ് പരിശോധനയ്ക്കും ശേഷം സംസ്ക്കരിക്കും. കൂലിപ്പണിക്കാരനായ ഇയാൾക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്.