വിതുര:പെട്രോൾ,ഡീസൽ വില വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം വിതുര ലോക്കൽ കമ്മിറ്റി വിതുര എസ്.ബി.എെ ബാങ്കിന് മുന്നിൽ നടത്തിയ ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു. സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി അഡ്വ.എൻ.ഷൗക്കത്തലി,വിതുര പഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ.കൃഷ്ണകുമാരി,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ജെ.വേലപ്പൻ,സി.പി.എം വിതുര ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ,മുൻ ലോക്കൽകമ്മിറ്റി സെക്രട്ടറി കെ.വിനീഷ്കുമാർ എന്നിവർ പങ്കെടുത്തു.