ബാലരാമപുരം: സി.ഐ.റ്റി.യു കൊടിനട ബ്രാഞ്ചിലെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. പരുത്തിമഠം പുല്ലയിൽക്കോണം ഗായത്രിഭവനിൽ സുരേഷ് (44) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. ജോലിക്കിടെ ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ട് വീഴുകയായിരുന്നു. സഹതൊഴിലാളികൾ വടക്കേവിളയിലെ സ്വകാര്യആശുപത്രിയിലെത്തിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിച്ചു. കൊവിഡ് ടെസ്റ്റ് നടത്തി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ:മിനി. മകൾ: ഗായത്രി (പ്ലസ് ടു വിദ്യാർത്ഥി).