വിതുര:ക്രിമിനൽകേസ് പ്രതിക്കെതിരെ സാക്ഷി പറഞ്ഞ ഗൃഹനാഥനെ മാരകമായി വെട്ടി പരിക്കേൽപ്പിച്ചു.വിതുര താവയ്ക്കൽ ആറ്റരികത്ത് വീട്ടിൽ വിജയൻ (63) ആണ് അത്യാസന്നനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിയുന്നത്. വിജയനെ ആക്രമിച്ച അയൽവാസിയും ക്രിമിനൽ കേസുകളിലെ പ്രതിയുമായ താവയ്ക്കൽ ആറ്റരികത്ത് വീട്ടിൽ സെൽവനെ (43) വിതുര സർക്കിൾ എസ്.ശ്രീജിത്തും,എസ്.എെ.വി.എൽ.സുധീഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം വാമനപുരം നദിയിൽ കുളിച്ചുകൊണ്ടു നിന്നപ്പോഴാണ് സെൽവൻ വിജയൻെറ കഴുത്തിന് വെട്ടി പരിക്കേൽപ്പിച്ചത്.സെൽവൻ വിതുര സ്വദേശിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിൻെറ പേരിൽ ഏതാനും മാസം മുൻപ് പൊലീസ് കേസെടുക്കുകയും റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു .പ്രതിയെ കോടതി റിമാൻഡ് ചെയ്തു.