v

തിരുവനന്തപുരം: സി.ബി.എസ്.ഇ 12-ാം ക്ലാസിലെ ബാക്കി പരീക്ഷകൾ റദ്ദാക്കിയതിൽ ആശങ്കയൊഴിയാതെ സംസ്ഥാനത്തെ വിദ്യാർത്ഥികൾ. സി.ബി.എസ്.ഇ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ കേരളത്തിൽ നേരത്തേ പൂർത്തിയായിരുന്നു.

.12-ാം ക്ലാസിൽ ശേഷിക്കുന്ന കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ രണ്ട് വീതം പരീക്ഷകളാണ് ജൂലായ്

7, 13 തീയതികളിൽ നടത്താനിരുന്നത്. സയൻസ് വിഭാഗത്തിലെ അഞ്ച് പരീക്ഷകളും ലോക്ക് ഡൗണിന് മുൻപ് പൂർത്തിയായി.

12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് രണ്ട് അവസരങ്ങളാണുള്ളത്. ഒന്നുകിൽ കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ശരാശരി മാർക്ക് സ്വീകരിക്കാം.അല്ലെങ്കിൽ ഇംപ്രൂവ്‌മെന്റിന് ശ്രമിക്കാം. ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ എന്ന് നടക്കുമെന്ന് വ്യക്തമായി പറഞ്ഞിട്ടില്ലാത്തതിനാൽ, പരീക്ഷയ്ക്ക് കാത്തുനിൽക്കുന്നത് തുടർപഠനത്തെ ബാധിക്കുമോയെന്ന പേടിയുമുണ്ട്. സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷ പൂർത്തിയായെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ പൂർത്തിയാകാത്തതിനാൽ മാർക്ക് നിശ്ചയിക്കുന്നതെങ്ങനെയെന്നും വ്യക്തമായിട്ടില്ല. ഈ വിഷയത്തിൽ ഇന്നത്തെ സുപ്രീം കോടതി വിധി കാത്തിരിക്കുകയാണ് വിദ്യാർത്ഥികളും രക്ഷാകർത്താക്കളും.