ptusha

വിതുര: പി.ടി. ഉഷ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.48 കോടി രൂപ വകയിരുത്തിയിട്ടുള്ള സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വിതുര ഗവ. എച്ച്.എസിന്റെ ഭാഗമായ സ്റ്റേഡിയത്തിൽ ആധുനിക സൗകര്യങ്ങളാണ് ഒരുക്കുക. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വിജു മോഹൻ, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. വേലപ്പൻ,വിതുര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ, പി.ടി.എ പ്രസിഡന്റ് സുരേന്ദ്രൻ, പ്രിൻസിപ്പൽമാരായ ഡോ. ഷീജ, മറിയാമ്മ, എച്ച്.എം ദീപ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ - സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.