sanjay-peedanam-prathi-

പറവൂർ : പത്താംക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു ലഹരിമരുന്നു നൽകി പീഡിപ്പിച്ച കേസിൽ ചെറിയപല്ലം തുരുത്ത് നെടിയാറ സഞ്ജയിനെ (20) വടക്കേക്കര പൊലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

2019ൽ ക്രിസ്മസ് പരീക്ഷ നടക്കുന്ന സമയത്ത് പെൺകുട്ടിയെ വശീകരിച്ച് പ്രതിയുടെ സുഹൃത്തിന്റെ കരിമ്പാടത്തുള്ള വീട്ടിൽ കൊണ്ടുപോയി നിർബന്ധിച്ച് മദ്യവും ലഹരിമരുന്നും നൽകി മയക്കിയശേഷം പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ കൗൺസലിംഗിന് കൊണ്ടുപോയപ്പോഴാണ് പീഡനവിവരം വീട്ടുകാർ അറിഞ്ഞത്. പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഇൻസ്പെക്ടർ എം.കെ. മുരളി, ഉദ്യോഗസ്ഥരായ സി.ആർ. ബിജു, സി.ടി. മേരിദാസ് എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതിയുടെ സുഹൃത്തുകളെയും വീട്ടുടമയെയും കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി.