തിരുവനന്തപുരം : അതിർത്തിയിൽ നടന്ന അക്രമണത്തിൽ വീരചരമം പ്രാപിച്ച ധീര സൈനികരെ എക്‌സ് സർവീസസ്
ലീഗ് പാപ്പനംകോട് ബ്രാഞ്ച് കമ്മിറ്റി അനുസ്മരിച്ചു. പ്രശസ്ത ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ പുഷ്പചക്രം അർപ്പിച്ചു. താലൂക്ക് പ്രസിഡന്റ് എസ്.കെ. അജികുമാർ, പൂന്തുറ ജോൺസൺ, ബ്രാഞ്ച് പ്രസിഡന്റ് ശശിധരൻ നായർ, ശാന്തിവിള പത്മകുമാർ, കരുമം രവീന്ദ്രൻ, ആനത്താനം രാധാകൃഷ്ണൻ, ഗണേശ് ബാബു, ശാന്തമ്മ, ഗുണശേഖരൻ എന്നിവർ പങ്കെടുത്തു.