തിരുവനന്തപുരം: റെഗുലർ കോളേജ് വിദ്യാർത്ഥികളുടെ അതേ സിലബസും പരീക്ഷയും സർട്ടിഫിക്കറ്റും നടപ്പാക്കി കേരള സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ പുനഃസ്ഥാപിക്കണമെന്ന് പാരലൽ കോളേജ് അസോസിയേഷൻ ദക്ഷിണമേഖലാ യോഗം ആവശ്യപ്പെട്ടു. വിഷയം ചൂണ്ടിക്കാട്ടി ഗവർണർ, മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവർക്കു കൂടി നിവേദനം നൽകാൻ അംഗങ്ങളുടെ ഒാൺലൈൻ മീറ്റിംഗിൽ തീരുമാനിച്ചു. എ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ആർ. അശോക കുമാർ മുഖ്യപ്രഭാഷണം നടത്തി.സംഘടനയുടെ തിരുവനന്തപുരം ജില്ലാ ഭാരവാഹികളായി ജി.ഗിരികുമാർ (പ്രസിഡന്റ്),ഗിരീഷ് നെടുമങ്ങാട് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.